‘അവള്‍ എന്റെ കൊച്ച് അനുജത്തിയാണ്, മനുഷ്യനെ ബഹുമാനിക്കാന്‍ ആദ്യം പഠിക്കു,

Read Time:2 Minute, 26 Second

മലയാളി കുടുംബ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിസ്വീകരിച്ച കുടുംബപരമ്പരയാണ് ഉപ്പും മുളകും.പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായ പ്രമേയാവതരണവും അഖ്യാനശൈലിയും നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടുതന്നെ ഇതിലെ ഓരോ കഥാപാത്രങ്ങളും ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ്.ഉപ്പും മുളകിലെ കഥാപാത്രങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിസ്വീകരിക്കുന്ന മലയാളികള്‍ ബാലുവിനെയും കുടുംബത്തെയും സ്വന്തം കുടുംബം പോലെയാണ് മലയാളികള്‍ കാണുന്നത്. ബിജു സോപാനം അവതരിപ്പിക്കുന്ന ബാലുവിനും ഭാര്യയായ നീലു,ബാലുവിന്റെ മക്കളായി എത്തിയ മുടിയന്‍, ലച്ചു, കേശു,ശിവാനി, ബേബി അമേയ എന്നിവര്‍ക്കെല്ലാം പ്രത്യേകഫാന്‍സ് ക്ലബ്ബുകള്‍ വരെയുണ്ട്.

ഉപ്പും മുളകിലെ പ്രധാന കഥാപാത്രമായ മുടിയനും ശിവാനിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ശിവാനിയും മുടിയനും ഒന്നിച്ച് എത്തിയ ഒരു വീഡിയോയാണ് യൂട്യൂബില്‍ ഇപ്പോള്‍ വൈറലാകുന്നത്.വളരെ സൗഹൃദപരവും രസകരമായും അവതരിപ്പിച്ചിരിക്കുന്ന വീഡിയോയ്ക്ക് ഒടുവില്‍ ഇരുവരും സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഇവരുടെ വീഡിയോക്ക് അശ്ലീല പരമായ കമന്റുകളാണ് യൂട്യൂബിന്റെ കമന്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെടുന്നത്.

‘അവള്‍ എന്റെ കൊച്ച് അനുജത്തിയാണ്, മനുഷ്യനെ ബഹുമാനിക്കാന്‍ ആദ്യം പഠിക്കു, അശ്ലീല കമന്റുകള്‍ ഒഴിവാക്കുക, വീഡിയോ ആസ്വദിക്കുക” എന്നായിരുന്നു സൈബര്‍ ആക്രമണത്തിനെതിരെ മുടിയന്‍ എന്ന റിഷി പറയുന്നത്.2015 ഡിസംബറില്‍ ആരംഭിച്ച ഉപ്പും മുളകും 2019 ല്‍ 1000 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.ഫ്‌ലവേഴ്‌സ് ടീവി യില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയുടെ ഡയറക്ടര്‍ പ്രദീപ് മാധവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ ഭര്‍ത്താവാണ് ഞാന്‍ ഇങ്ങനെയാവാനുള്ള കാരണക്കാരന്‍ : സോനാ നായര്‍
Next post അല്‍-ഷിമിയുടെ ചൂടൻ ഫോട്ടോ ഷൂട്ട് .7000 വര്ഷം പഴക്കമുള്ള പിരമിഡിന്റെ മുന്നിൽ.