അപര്‍ണ ബാലമുരളിക്ക് ശേഷം പ്രയാഗ മാര്ട്ടിന് സൂര്യയ്ക്കൊപ്പം
അപര്‍ണ ബാലമുരളിക്ക് ശേഷം നടന് സൂര്യയുടെ ചിത്രത്തില്‍ അടുത്ത മലയാളി താരം കൂടി. പ്രയാഗ മാര്‍ട്ടിനാണ് സൂര്യയ്ക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്. തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യിലാണ് പ്രയാഗ സൂര്യക്കൊപ്പം വേഷമിടുന്നത്.
ആന്തോളജിയില്‍ ഗൗതം മേനോന് സംവിധാനം ചെയ്യുന്ന ഭാഗത്തിലാണ് പ്രയാഗ എത്തുന്നത്. മുടി നീട്ടി വളര്‍ത്തിയ ലുക്കിലാണ് സൂര്യ ചിത്രത്തിലെത്തുക.
ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ഒമ്പത് കഥകളുമായാണ് നവരസ ഒരുങ്ങുന്നത്. ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്, കെ.വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നീ സംവിധായകനും നടന് അരവിന്ദ് സ്വാമിയും ചേര്‍ന്നാണ് ആന്തോളജി ഒരുക്കുന്നത്.
മണിരത്നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്യുന്നത്. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് പ്രതിസന്ധിയില്‍പെട്ട അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു ആശ്വാസമാണ് ഈ ചിത്രം.
അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്വന്, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം തുടങ്ങിയ താരങ്ങള്‍ സിനിമകളില്‍ വേഷമിടും.
More Stories
ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ
ഈ നടന് കുടുംബവിളക്ക് സീരിയൽ സംഭവിച്ചത്.. ആരുമറിയാത്ത കഥ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. എടുത്ത് പറയേണ്ട കാര്യമില്ല. ഇപ്പോഴും റേറ്റ്ങ്ങിൽ ഒന്നാമത് നിൽക്കാൻ ഈ...
ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ
ഭാര്യ മ രി ച്ചതോടെ തനിച്ചായ നടൻ ടി ജി രവിയുടെ ഇപ്പോഴത്തെ അവസ്ഥ വി ല്ലൻ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി...
പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം?
പെട്ടെന്ന് അഭിനയം നിർത്തി നടി അർച്ചന സുശീലൻ എന്നേക്കുമായി അമേരിക്കയിലേക്ക് പോയതിന് കാരണം? മാനസപുത്രി എന്ന സീരിയലിൽ ഗ്ലോറി എന്ന വില്ലത്തി വേഷം അവതരിപ്പിച്ച് അഭിനയ ജീവിതം...
പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം
പേരും തു റന്നടിച്ച് താരം ചാൻസ് വേണമെങ്കിൽ കൂടെ കി ടക്കണം; ചക്കപ്പഴത്തിലെ പൈങ്കിളി നേരിട്ട ദു രനുഭവം ചക്കപ്പഴം എന്ന ഒരൊറ്റ ജനപ്രയ പരമ്പരയിലൂടെ കുടുംബ...
വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക
വിസ്മയിപ്പിച്ച അഭിനയം അമ്പരപ്പിക്കുന്ന ജീവിതം പ്രിയനടി ലെന ..നിലപാടുകളുടെ നായിക അന്ന് തന്റെ സിനിമ ജീവിതത്തിലെ 20 വർഷങ്ങൾ പൂർത്തിയാക്കിയ നായിക ജീവിത വഴിയിലേക്ക് ഒന്ന് നോക്കി...
നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല…
നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല... വില്ലൻ വേഷങ്ങളിലൂടെ ഏവർക്കും സുപരിചിതമായ താരമാണ് നടൻ അബുസലിം. അവിചാരിതമായിട്ടാണ് താരം സിനിമയിലേക്ക് എത്തപ്പെട്ടത് എങ്കിലും കൈനിറയെ അവസരങ്ങൾ ആയിരുന്നു...