തിരുവസ്ത്രം ഇട്ടത് കൊണ്ടുമാത്രം ആയില്ല, മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യന്‍, ഇവരോടാണ് നമ്മള്‍ പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്: മഞ്ജു പറയുന്നു

Read Time:1 Minute, 57 Second

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ലെന്ന് നടി മഞ്ജു സുനിച്ചന്‍. സിസ്റ്റര്‍ അഭയ കേസില്‍ വിധി വന്നതിന് പിന്നാലെയാണ് മഞ്ജുവിന്റെ പ്രതികരണം. മഞ്ജുവിന്റെ പ്രതികരണമിങ്ങനെ…

ധ്യാനയോഗത്തിനു ശേഷം നിങ്ങള്‍ ഒച്ചയുണ്ടാക്കാത്ത പൈസ നേര്‍ച്ചയിടാന്‍ പറഞ്ഞ (നോട്ട്) ഒരു അച്ഛനെ ഞാന്‍ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്. എന്റെ ചെറിയ പ്രായത്തില്‍ പോലും ഞാന്‍ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയില്‍ നേര്‍ച്ചയിടാന്‍ ചുരുട്ടി വെച്ചിരുന്നത് വീട്ടില്‍ നിന്ന് തന്നു വിട്ട 50പൈസയാണ്. ഇന്നിപ്പോള്‍ ആ ഞെട്ടലില്‍ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാന്‍ സാധിക്കുന്നു.

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല. അതൊരു സന്യാസം ആണ്. അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്. തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍. ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്. എന്തൊരു വിരോധാഭാസം അല്ലെ. രാജു ചേട്ടന്‍ മുത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അവസാനം ഒക്കത്ത് ഒരെണ്ണം ആകുമ്പോള്‍ അവന്‍ വേറെ ഒന്നിന്റെ കൂടെ പോകും, ഇവള്‍ക്ക് ഉളിപ്പില്ലാത്തതുകൊണ്ട് ഇവളും പോകും, എലീനയ്‌ക്കെതിരെ എത്തിയ വിമര്‍ശനം
Next post സുരേഷ് ഗോപി നായകൻ ആയി അഭിനയിച്ച ‘ ക്രൈം ഫയൽ ‘ എന്ന ചിത്രത്തിലെ ഒരു രംഗം കാണാം ..