അവസാനം ഒക്കത്ത് ഒരെണ്ണം ആകുമ്പോള്‍ അവന്‍ വേറെ ഒന്നിന്റെ കൂടെ പോകും, ഇവള്‍ക്ക് ഉളിപ്പില്ലാത്തതുകൊണ്ട് ഇവളും പോകും, എലീനയ്‌ക്കെതിരെ എത്തിയ വിമര്‍ശനം

Read Time:2 Minute, 15 Second

അവതാരകയായ എലീനയെ ട്രോളര്‍മാര്‍ എടുത്തിട്ട് ചാമ്പിയത് മറക്കില്ല. പല പൊട്ടത്തരങ്ങളും എലീനയ്ക്ക് തലവേദനയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് മോശം കമന്റാണ്. എലീന പടിക്കലിന്റെ ഫോട്ടോവിന് വന്ന കമന്റിങ്ങനെ…

ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോള്‍ അവന്‍ വേറെ ഒന്നിന്റെ കൂടെ പോകും… എന്നാണ് കമന്റ്. എലീന പ്രതികരിച്ചു…എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സര്‍, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാന്‍. നല്ലത് പോലെ ആലോചിച്ചു മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഞാന്‍ തീരുമാനം എടുത്തത്. പിന്നെ എനിക്ക് നേരെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ ചിന്തിക്കുക, ബാക്കി ഉള്ള വിരലുകള്‍ ആരുടെ നേരെ ആണ് എന്ന്, ദൈവം അനുഗ്രഹിക്കട്ടെ” എന്നാണ് എലീന പടിക്കല്‍ മറുപടി നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും താരം വെളിപ്പെടുത്തിയത്. രോഹിത് പി നായരെന്നാണ് പേര്, ഹിന്ദുവാണ്. ഞങ്ങളുടെ വിവാഹം ഇന്റര്‍കാസ്റ്റ് മാര്യേജാണ്. പ്രൊഫഷണലി എഞ്ചിനീയറാണ്. ഇപ്പോള്‍ ബിസിനസ് ചെയ്തുകൊണ്ടിരിക്കുകയാണ്. കോഴിക്കോടാണ് നാട്, ഭയങ്കര ഫുഡിയാണ്. എന്റെ ഏജേയുള്ളു പുള്ളിക്ക്. എന്നെപ്പോലെ തന്നെ വണ്ടി ക്രേസൊക്കെയുള്ള ആളാണ്. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മതമായിരുന്നു ആദ്യത്തെ വിഷയെന്നും എലീന കുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മോശം കമന്റുകള്‍ എത്തി തുടങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഴിക്കോട് ഷിഗല്ല രോഗം പടരുന്നുവോ? ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും, വിദഗ്ദ്ധ സംഘം പരിശോധന നടത്തി
Next post തിരുവസ്ത്രം ഇട്ടത് കൊണ്ടുമാത്രം ആയില്ല, മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യന്‍, ഇവരോടാണ് നമ്മള്‍ പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്: മഞ്ജു പറയുന്നു