പുറത്തുള്ളയാളെ വിവാഹം കഴിച്ചാല്‍ അവര്‍ ഒറ്റപ്പെടുത്തും, ഭീഷണിപ്പെടുത്തി അയാളെ കൊണ്ട് കെട്ടിക്കുന്നത് ശരിയല്ല, സായ് പല്ലവി പറയുന്നു

Read Time:3 Minute, 58 Second

വളരെ കുറച്ച് സിനിമകള്‍ മാത്രം തെരഞ്ഞെടുത്ത് അഭിനയിക്കുന്ന നടിയാണ് സായ് പല്ലവി. എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. ഗൗതം വാസുദേവന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പാവ കഥൈകളില്‍ സായ് പല്ലവി ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. സമൂഹത്തിലെ ദുരഭിമാനക്കൊലകളെക്കുറിച്ച് പറയുന്ന ചിത്രം ഊര്‍ ഇരവ് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിഞ്ഞ മകളുടേയും അച്ഛന്റേയും കഥയാണ് ചിത്രം പറയുന്നത്. തന്റെ സമുദായത്തിലെ ജാതീയതയെ കുറിച്ച് പറയുകയാണ് സായ് പല്ലവി. ചെറിയ കുട്ടിയായിരുന്ന സമയം മുതല്‍ തന്നെ വലുതാകുമ്പോള്‍ ബഡാഗ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് പറയുമായിരുന്നു. കുറെ പേര്‍ സമുദായത്തിന് പുറത്തു നിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അതിന് ശേഷം അവരാരും തന്നെ കോട്ടഗിരിയില്‍ ഹാട്ടിയില്‍ താമസിക്കുന്നില്ല. നിങ്ങള്‍ ബഡാഗ സമുദായത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിച്ചാല്‍ ഗ്രാമത്തിലുള്ളവര്‍ നിങ്ങളെ വേറൊരു രീതിയിലാണ് കാണുക. അവര്‍ നിങ്ങളോട് ഇടപഴകില്ല, ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും നിങ്ങളെ ക്ഷണിക്കില്ല. മരണാനന്തര ചടങ്ങുകള്‍ക്ക് പോലും പോകാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടാകില്ല. ഇത് അവരുടെ ജീവിതരീതിയെ തന്നെ ബാധിക്കാം. ആ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് അവരെ ഇങ്ങനെ ഒഴിവാക്കുന്നത് സഹിക്കാനാവില്ലെന്നും സായ് പറയുന്നു.

പാവൈ കഥൈകള്‍ ചെയ്തതിന് ശേഷം അച്ഛനോട് സമൂഹത്തിലെ വിവേചനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ സമൂഹത്തിന്റെ ഭാഗമല്ലേ എന്നാണ് മറുപടി ലഭിച്ചത്. എനിക്ക് എപ്പോഴെങ്കിലും ഇതേക്കുറിച്ച് സംസാരിക്കേണ്ടി വരും. മറ്റ് സമുദായങ്ങളെപ്പറ്റി എനിക്ക് അറിയില്ലായിരിക്കാം പക്ഷെ എന്റെ സമുദായത്തെക്കുറിച്ച് എനിക്ക് അറിയാമെന്ന് അച്ഛനോട് പറഞ്ഞു. സ്വന്തം സമുദായത്തില്‍ നിന്നും വിവാഹം കഴിക്കുന്നത് എല്ലായിടത്തും നടക്കുന്ന കാര്യമല്ലേയെന്നും അത് സംസ്‌ക്കാരത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു അച്ഛന്റെ മറുപടി. സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിലും അല്ലെങ്കിലും ഇതു പറഞ്ഞ് ഒരാളെ നിങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെ തിരഞ്ഞെടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനാവില്ലെന്ന് ഞാന്‍ പറഞ്ഞു. ഇത് വല്ലാതെ അസ്വസ്ഥത പെടുത്തുന്ന കാര്യമാണെന്നും ഞാന്‍ പറഞ്ഞു. അച്ഛന്‍ എന്റെയും സഹോദരിയുടെയും കാര്യത്തില്‍ സ്വതന്ത്രമായി ചിന്തിക്കുമെങ്കിലും മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച് പൊതുവായി പറയുമ്‌ബോള്‍ അത് അങ്ങനെയാണെന്നും, അതൊന്നും അദ്ദേഹത്തിന് മാറ്റാന്‍ കഴിയില്ലെന്നുമാണ് സായ് പല്ലവി പറയുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post ജയറാമിന്റെ നായിക അല്ലേ ഇത്, ഗ്ലാമറസ് ഫോട്ടോയുമായി പൂനം ഭജ്വ
Next post മകന്റെ കൈപിടിച്ചുള്ള ചിത്രത്തിനൊപ്പം വാചാലയായി ശാലു കുര്യന്‍