സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകന്‍ അന്തരിച്ചു

Read Time:1 Minute, 32 Second

ലോക്ഡൗണിനുശേഷം ഒടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. ചിത്രത്തിന്റെ സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. 37 വയസ്സേ ഉണ്ടായിരുന്നുള്ളൂ.

ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം.

സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വാഹനത്തിന്റെ എല്ലാ രേഖകളും പരിശോധിച്ചോളൂ, നിങ്ങള്‍ക്ക് അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കും
Next post ആ ചിത്രം എന്നെ ഡിപ്രഷനിലെത്തിച്ചു, ഡോക്ടറെ സമീപിച്ചു, നടന്‍ കാളിദാസ് ജയറാം പറയുന്നു