കുടുംബവിളക്കിൽ പുതിയ ശീതളെത്തി
കുടുംബവിളക്കിൽ പുതിയ ശീതളെത്തി
മനോഹരമായ കുടുംബ കഥ പറഞ്ഞ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച പരമ്പരയാണ് കുടുംബ വിളക്ക്….. സുമിത്ര എന്ന സാധാരണക്കാരിയായ വീട്ടമ്മ അനുഭവിക്കേണ്ടി വരുന്ന ജീവിത പ്രതിസന്ധികളാണ് പരമ്പര പറയുന്നത്.
ഇങ്ങനൊരു ലോട്ടറി പ്രതീക്ഷിച്ചില്ല, ഇന്നലെ പ്രസവിച്ച കുഞ്ഞിനൊപ്പം അശ്വതിക്ക് എത്തിയത് ഇരട്ടിമധുരം
കുടുംബവിളക് പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത നായർ. ശീതൾ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിക്കുന്നത്. സുമിത്ര യുടെയും സിദ്ധുവിന്റെ യും മകളാണ് ശീതൾ. തുടക്കത്തിൽ നടി മൃദുല വിജയ് യുടെ സഹോദരി പാർവതി വിജയിയായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിവാഹത്തെത്തുടർന്ന് പാർവതി സീരിയൽ വിട്ടതോടെയാണ് അമൃത ശീതൾ ആയി എത്തിയത്.
വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അമൃത എന്ന പേരിനേക്കാൾ ശീതൾ എന്നാണ് നടി ഇപ്പോൾ അറിയപ്പെടുന്നത് തന്നെ… എന്നാൽ അമൃതയും കുടുംബ വിളക്കിൽ നിന്ന് പിന്മാറുകയാണെന്ന വാർത്ത ഇന്നലെയാണ് പുറത്തു വന്നത്. അമൃത തന്നെയാണ് ഇക്കാര്യം തന്റെ ആരാധകരോട് വെളിപ്പെടുത്തിയത്.
നേരത്തെ തന്നെ ഇൻസ്റ്റഗ്രാമിൽ അതിനെ കുറിച്ചുള്ള സൂചനകൾ നടി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയതോടെയാണ് അമൃത യോട് തന്നെ പ്രേക്ഷകർ സത്യാവസ്ഥ ചോദിക്കുകയായിരുന്നു. പ്രേക്ഷകരുടെ ചോദ്യം കനത്തതോടെ ആണ് ലൈവിൽ എത്തി ഇക്കാര്യം വെളിപ്പെടുത്തിയത്. അമൃതയുടെ പിന്മാറ്റം പ്രേക്ഷകരെ ഏറെ സങ്കടത്തിൽ ആഴ്ത്തിയിട്ടുണ്ട്.
ഒരു നാടിനെ മുഴുവൻ ക ണ്ണീരി ലാഴ്ത്തിയ സംഭവം, എങ്ങനെ സ ഹിക്കും ഈ രണ്ട് കുടുംബങ്ങൾ
കുടുംബ പരമ്പരയും മികച്ച പ്രേഷക സ്വീകാര്യതയുള്ള കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അമൃതയുടെത്… അതേ സമയം പുതിയ ശീതൾ ആരാണെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഉത്തരമായിട്ടുണ്ട്. കാർത്തികദീപം സീരിയലിൽ മാളു എന്ന കഥാപാത്രം ചെയ്യുന്ന ശ്രീലക്ഷ്മി ശ്രീകുമാർ ആണ് പുതിയ ശീതൾ ആയി എത്തുന്നത്..
കുടുംബ വിളക്ക് സീരിയലിലെ 400 എപ്പിസോഡ് ആഘോഷത്തിൽ ശ്രീലക്ഷ്മിയും ഉണ്ട്. ഇതോടെയാണ് പുതിയ ശീതൾ ഇതാണ് എന്ന വാർത്ത ആരാധകർ അറിയുന്നത്.
നമ്മൾ കേട്ടതല്ല, ചികിത്സക്കായി എല്ലാംവിറ്റു, ഷെഫ് നൗഷാദിന്റെ മകളുടെ അവസ്ഥപറഞ്ഞ് സംവിധായകൻ ബ്ലെസി