പ്രിയം സിനിമയിലെ ചക്കൊച്ഛന്റെ നായിക ഇപ്പോൾ – കൂടുതൽ വിശേഷങ്ങൾ

Read Time:3 Minute, 16 Second

പ്രിയം സിനിമയിലെ ചക്കൊച്ഛന്റെ നായികയെ ഇപ്പോൾ കുടുംബത്തിനൊപ്പം ഓസ്ട്രേലിയയിൽ;

തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നിരവധി താരങ്ങളുണ്ട് മലയാള സിനിമക്ക് സ്വന്തമായിട്ട് ഉണ്ട്. അത് പോലെ തന്നെ ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് സിനിമയിൽ നിന്നും പലരും അപ്രത്യക്ഷമായി പോയവരും നിരവധിയാണ്. എന്നാലും സാധാരണയായി പ്രേക്ഷകർ അവരെ ചിലപ്പോൾ മറക്കാറില്ല. അത്തരത്തിൽ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച താരങ്ങളിൽ ഒരാളാണ് ദീപാ നായർ.

പേര് പറഞ്ഞാൽ ഒരു പക്ഷെ മനസ്സിലായെങ്കിലും, സിനിമ പറഞ്ഞാൽ ദീപാ നായരെ പ്രേക്ഷകർക്ക് പെട്ടെന്ന് മനസിലാകാൻ സാധ്യത ഏറെയാണ്. പ്രിയം എന്ന ജനപ്രിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനോടൊപ്പം തകർത്തഭിനയിച്ച നായികയാണ് ദീപാ നായർ. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ആന്റിയായി വേഷമിട്ട താരത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകർ മറന്നു കാണില്ല. 2000 ത്തി ലാണ് പ്രിയം സിനിമ പുറത്തിറങ്ങിയത്. വർഷങ്ങൾ കുറേ കഴിഞ്ഞുവെങ്കിലും ഇന്നും പ്രേക്ഷകർ ദീപയെവിടാണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.സിനിമ വളരെ വിശാലമായ ലോകമാണ്. താരങ്ങളും അണിയറ പ്രവർത്തകരുമായി നൂറു കണക്കിന് പുതുമുഖങ്ങളാണ് ഈ മേഖലയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ചിത്രത്തോടെ തന്നെ സിനിമയിൽ നിന്നും അപ്രത്യക്ഷമായ താരങ്ങളെപ്പോലും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്.

കുഞ്ചാക്കോ ബോബൻ ഹിറ്റ് ചിത്രങ്ങളിലൊന്നായ പ്രിയം സിനിമയിലെ നായികയെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുണ്ട്. ബാലതാരങ്ങളായ അശ്വിൻ തമ്പി, അരുൺ, മഞ്ജിമ മോഹൻ തുടങ്ങിയവരോടൊപ്പം വീട്ടിലേക്ക് വരുന്ന ആനിയെ പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നുവെന്നതിന്റെ തെളിവാണ് താരം എവിടെയാണെന്നുള്ള അന്വേഷണം.പ്രിയത്തിലെ നായിക ഇപ്പോൾ എവിടെയുണ്ടെന്നുള്ള പ്രേക്ഷകർ നിരന്തരം ചോദിച്ചിരുന്നു. കുടുംബിനിയായി ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുകയാണ് താരമിപ്പോൾ. കലയോടുള്ള ഇഷ്ടം ഇപ്പോഴും കൈവിടാതെ സൂക്ഷിക്കുന്ന താരം നൃത്തത്തെ ഇപ്പോഴും കൂടെ നിർത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരാണ്ട് തികഞ്ഞപ്പോൾ അമ്മ ധന്യ തന്റെ മോൾ ദേവനന്ദയെപ്പറ്റി പറഞ്ഞത് കേട്ടോ!!!
Next post റോഡ് സേഫ്റ്റി വേൾഡ് സീരിസ്, ഫിക്സ്ചർ അറിയാം