
ദേവാസുരം സിനിമയിലെ ശാരദയുടെ ഇപ്പോഴത്തെ ജീവിതം
രഞ്ജിത്ത് തിരക്കഥ എഴുതി ഐ വി ശശി സംവിധാനം ചെയ്തു പുറത്തിറങ്ങിയ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് ദേവാസുരം. മോഹൻലാൽ, ഇന്നസെന്റ്, രേവതി, നെപ്പോളിയൻ എന്നീവർ തകർത്തഭിനയിച്ച ചിത്രമാണ് ദേവാസുരം. മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഇ ചിത്രത്തിലെ ഓരോ കഥാപാത്രവും അത്രമേൽ ആഴത്തിലാണ് പ്രേക്ഷകരുടെ ഇടയിലേക്ക് എത്തിയത്.
സിനിമയുടെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ചവരുടെ കരിയറിൽ ഒരു ബ്രേക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ, അ ചിത്രം പ്രേക്ഷകർക്കിടയിൽ അത്രമാത്രം സ്വീകാര്യത ലഭിച്ചിട്ടുടുന്നത് സുവ്യക്തം. അത്രക്ക് മാത്രം സിനിമ പ്രേമികൾക്കിടയിൽ ഒട്ടും തന്നെ മങ്ങലേൽക്കാതെ അ സിനിമയും കഥാപാത്രങ്ങളും നില നിൽക്കുന്നു. ഇതിലെ പ്രധാന കഥാപാത്രങ്ങളോടൊപ്പം തന്നെ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയ കഥാപാത്രമാണ് ഭാനുമതിയുടെ അനുജത്തി ശാരദ. അ ചിത്രത്തിൽ അഭിനയിക്കുമ്പോൾ ശാരദ ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു എന്നത് അധികം ആർക്കും അറിയാൻ വഴിയില്ല. ശാരദയുടെ കഥാപാത്രം അതിമനോഹരമായി ചെയ്തത് സീതയാണ്.
സീത ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന അബ്‌ദുൾ ഖാദറിന്റെ ഭാര്യയാണ്. ഇവരുടെ വിവാഹത്തിന് ശേഷമാണ് താരം പേര് മാറ്റിയത്. തെലുങ്കിൽ ബാലതാരമായി അഭിനയച്ചു തുടങ്ങിയ സീത എന്ന യാസ്മിൻ തമിഴിലും മലയാളത്തിലും ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ശുദ്ധമദ്ദളം, ജനം, ഭാര്യ, കുടുംബ വിശേഷം, നിർണ്ണയം, വർണ്ണപ്പകിട്ടു തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ സജീവമായിരുന്നു. പെട്ടന്ന് ഒരു ദിവസമാണ് സീത സിനിമയിൽ നിന്നും അപ്രതീക്ഷമായതു. ഇ മാറ്റം എല്ലാ പ്രേക്ഷകരുടെ ഇടയിലും ചോദ്യമായി തന്നെ നിന്നു.
ചെന്നൈ തായ് സിദ്ധ്യ സ്കൂളിൽ പഠിച്ചവരാണ് താരവും ഭർത്താവ് അബ്‌ദുൾ ഖാദറും. പഠനത്തിന് ശേഷം പിന്നെ കണ്ടില്ലെങ്കിലും വിവാഹത്തിന് നാലു വർഷം മുൻപ് ആയിട്ടാണ് കാണുന്നത്. അല്ല ഉള്ളിൽ രണ്ടു പേർക്കും തമ്മിൽ ഇഷ്ട്ടം ഉണ്ടായിരുന്നുവെങ്കിലും പ്രണയം ഇല്ലായിരുന്നു എന്ന് നടി വ്യക്തമാക്കി. നടിയുടെ വീട്ടുകാരുടെ എതിർപ്പ് മാറിയതോടെ മൂന്ന് വർഷം മുൻപാണ് നടിയുടെ വിവാഹം നടന്നത്. ഭർത്താവിന്റെ മതത്തിന്റെ ഭാഗമാക്കണമെന്ന ആഗ്രഹം വിവാഹത്തിന് മുൻപ് തോന്നിരുന്നു. അങ്ങനെയാണ് ഇസ്ലാം മതം സ്വീകരിച്ചത്.
നടിയുടെ ഭർത്താവ്അബ്‌ദുൾ ഖാദർ ഇപ്പോൾ ഫിനാൻസ് രംഗത്ത് ജോളി ചെയ്യുന്നു. അന്യ ഭാഷ ചിത്രങ്ങളിൽ നിന്നും അപ്രത്യക്ഷയായ സീത പിന്നീട് ശ്രദ്ധിക്കപ്പെടുന്നത് തമിഴ് സീരിയലുകളിലൂടെയാണ്. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന സുന്ദരൻ ഞാനും, സുന്ദരി നീയും സീരിയലിലാണ് സീത ഇപ്പോൾ അഭിനയിക്കുന്നത്. സത്യാ എന്ന തമിഴ് സീരിയലിലാണ് സീത ഒടുവിലായി തിളങ്ങിയത്. സിനിമയിൽ തിരക്കേറിയതിനാൽ ഒൻപതാം ക്ലാസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. പഠിക്കാൻ കഴിയാതെ പോയതിൽ ഏറെ വിഷമമുണ്ടെങ്കിലും അഭിനയ ജീവിതത്തിൽ ഏറെ സന്തുഷ്ട്ടയാണ് നടി.