വൈറലായി ഒരമ്മയുടെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

Read Time:9 Minute, 39 Second

വൈറലായി ഒരമ്മയുടെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

ഒരു സ്ത്രീയെ സംബന്ധിച്ചെടുത്തോളം വിവാഹശേഷം അമ്മയാകുക എന്നുള്ള സ്വപ്‍നം ഉള്ളവരാണ് എല്ലാവരുംതന്നെ. ഏറെനാളുകളായി കാത്തിരിപ്പുകളാണ്. കാത്തിരിപ്പുകൾക്കൊടുവിൽ കുഞ്ഞുവാവയ്ക്കുള്ള വരവ് എന്നത് ഏറെ പ്രതീക്ഷകൾ നിറഞ്ഞതാണ്.

പുതിയതായി പണിത വീടിൻ്റെ മുറ്റത്ത് വിളികേൾക്കാതെ അച്ഛൻ, നെഞ്ചുപൊട്ടി കുഞ്ഞുമകൾ

എന്നാൽ ആ വിധിയാകട്ടെ കുഞ്ഞിനെ തിരികെ ഇടുക്കികയും ചെയ്തു. ഇപ്പോളിതാ എല്ലാവേദനകളും മറന്നു തുടങ്ങുന്ന സാഹചര്യത്തിൽ മറ്റൊരു കണ്മണി തന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നതിനെ കുറിച്ച് ഒരമ്മ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ആൻസി അഹമ്മദ് എന്ന അമ്മയാണ് പ്രേക്ഷകരുടെ കണ്ണ് നിറക്കുന്ന ആ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ – അൽഹംദുലില്ലാഹ്… ഉദരത്തിൽ ഒരു കാണാത്ത ജീവനെ പേറുന്നവളും ഹൃദയത്തിൽ ആ ജീവനെ വഹിക്കുന്നവനും കാണുന്ന സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒന്നാണ്.

ഒന്നും അറിയാതെ ഈ കുഞ്ഞു മകൾ – കണ്ണീർ കാഴ്ച – രണ്ടു പോ ലീസുകാരുടെ വീട്ടിലെ സങ്കടകാഴ്ച

വിവാഹം കഴിഞ്ഞ് ആദ്യമുണ്ടായ കുഞ്ഞിനെ 2ആം മാസത്തിൽ നഷ്ടപ്പെട്ടപ്പോൾ ഞങ്ങൾ അനുഭവിച്ച വേദന പറഞ്ഞറിയിക്കാനാവാത്തതായിരുന്നു.. തന്നതും തടഞ്ഞതും പടച്ചോൻ ആണെന്നും നല്ല ആരോഗ്യമുള്ള കുഞ്ഞാവ വരാനാണെന്നും ഉള്ള എല്ലാവരുടെയും ആശ്വാസ വാക്കുകൾ കേട്ട് തകർന്നു പോയ ജീവിതത്തിലേക്ക് നിറം പകരാനും വീണു പോകാതിരിക്കാനും ഒരുപാട് ശ്രമിച്ചു..

മറക്കാൻ ശ്രമിച്ചാലും മാഞ്ഞു പോകാത്ത അത്രയും ആഴത്തിൽ മനസിൽ പതിഞ്ഞ ഒന്നായി അത് നിലനിന്നു പോയി…
ജോലി ഉള്ളത് കൊണ്ട് ജീവിതം തിരക്കുള്ളതായതിനാൽ പലതിലും മുഴുകി മനസ് നോർമൽ ആയി വെയ്ക്കാൻ തുടങ്ങി.. പടച്ചോനോട് സദാസമയം ഒരേ ഒരു പ്രാർത്ഥന മാത്രം ആയി തുടങ്ങി…

കേരള പൊലീസിന് ഇത് നികത്താനാവാത്ത വലിയ നഷ്ടം, ഈ രണ്ട് പോലീസുകാർക്ക് സംഭവിച്ചത് കണ്ടോ?

വേദന അനുഭവിച്ച ശരീരത്തിൽ തുടർകഥകൾ എന്നോണം ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി.. മാനസികമായും ശരീരികമായും ഞാൻ തളർന്നു പോയ അവസരങ്ങളിൽ എന്റെ പ്രിയപ്പെട്ടവർ എല്ലാരും എന്നെ മത്സരിച്ചു താങ്ങി പിടിച്ചു… അപ്പോഴെല്ലാം പടച്ചവൻ തിരിച്ചു വിളിച്ച നമ്മുടെ കുഞ്ഞിനെ കുറിച്ചോർത്തു മനം വിങ്ങുന്നത് മറ്റാരും കാണാതെ ഞാൻ ഒളിച്ചു വെച്ചു..

അൽഹംദുലില്ലാഹ്…ഇപ്പോൾ വീണ്ടും ഒരു കുഞ്ഞാവയെ പടച്ചോൻ അനുഗ്രഹിച്ചു തന്നിരിക്കുന്നു..ആദ്യ മാസങ്ങളിൽ ഒക്കെയും പൂർണ ബെഡ് റസ്റ്റ്‌ ഇൽ ആയിരുന്നു..അനാരോഗ്യകരമായ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി..തികച്ചും ഭയത്തിലും ടെൻഷനിലൂടെയും കടന്ന് പോയ നമ്മൾ എങ്ങനെയെങ്കിലും 8 മാസങ്ങളിലേക്ക് കൊണ്ടെത്തിച്ചു..

നിങ്ങൾ കേട്ടത് ഒന്നും അല്ല സത്യം – നിങ്ങൾ അറിയാതെ പോകരുത് റിഫക്ക് ദുബൈയിൽ സംഭവിചത് – വീഡിയോ

ആദ്യ മാസങ്ങളിലെ അനിയന്ത്രിതമായ ക്ഷീണവും ഇപ്പോഴും തുടരുന്ന ശർദിലും ഗ ർഭ കാലത്തോട് അനുബന്ധിച്ചു വന്ന തൈറോയ്ഡ് ഉം ഷുഗർ ഉം വല്ലാണ്ട് ബുദ്ധിമുട്ടിപ്പിക്കുമ്പോഴും വരാനിരിക്കുന്ന നല്ല നിമിഷങ്ങളെ മാത്രം ഞാൻ സ്വപ്നം കാണുന്നു… എപ്പഴും ഓടി നടന്നു കാര്യങ്ങൾ ചെയ്ത് കൊണ്ടിരുന്ന ഞാൻ ഇപ്പോ വളരെ ശ്രദ്ധിച്ചു നടക്കുന്നു…

ചെറിയ കാര്യങ്ങൾക്കു പോലും വിഷമിച്ചിരുന്ന ഞാൻ ഇപ്പോ കുഞ്ഞിന്റെ മാനസികാരോഗ്യത്തിനു വേണ്ടി എല്ലാം കൂൾ ആയി എടുക്കുന്നു… ചുമക്കുമ്പോളോ തുമ്മുമ്പോഴോ എന്തിനു പറയുന്നു ഒന്നുറക്കെ സംസാരിക്കുമ്പോൾ പോലും വയറിനു കൈ വെച്ച് കുഞ്ഞാവയെ സുരക്ഷിതമാക്കുന്നു..

സരിത കഷ്ടപ്പെട്ട് വളർത്തിയ മകൻ ഇന്ന് UAEയിൽ തിരക്കുള്ള ഡോക്ടർ, ശ്രാവണിന് കിട്ടിയ ഭാഗ്യം കണ്ടോ?

ശരീരമാസകലം കറുത്ത പാടുകളും കരുവാളിച്ച കൺതടങ്ങളും കഴുത്തും കൂടിയ ശരീരഭാരവും ഒരു തരത്തിലും ഇപ്പോൾ എന്നെ ബാധിക്കുന്നില്ല.വന്നു പോയ പനികൾക്കും മറ്റു അസുഖങ്ങൾക്കും ഒന്നും ഒരു വേദന സംഹാരിയോ മരുന്നോ പോലും കഴിക്കാതെ സഹിച്ച് കുഞ്ഞിന് ദോഷമായി ഒന്നും ഉണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് തള്ളി നീക്കിയ ദിനങ്ങൾ…

നേരം തെറ്റി വരുന്ന വിശപ്പും അത് പരിഹരിക്കാൻ ഓടി നടക്കുന്ന വീട്ടുകാരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരിലാളനങ്ങലും സ്നേഹവും ശ്രദ്ധയും ഇഷ്ടപെട്ടതെല്ലാം വാങ്ങി നൽകുന്ന കെട്ടിയോനും ആങ്ങളയും വൈകുന്നേരം മുടങ്ങാതെ നല്ല ചൂടുള്ള പരിപ്പുവട വാങ്ങി തരുന്ന വാപ്പച്ചിയും ഉറക്കമില്ലാത്ത രാത്രികളിൽ കൂട്ടിരുന്നും വീട്ടുജോലികൾകിടയിലും എന്നെ അത്രയേറെ ശ്രദ്ധിക്കുന്ന ഉമ്മച്ചിയും പലയിടങ്ങളിൽ ആയി പോയിട്ടും എന്നും വിളിച്ചു വിശേഷം അന്വേഷിക്കുന്ന സുഹൃത്തുക്കളും ഇതിനിടയിലും മുടങ്ങാതെ എന്റെ ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങലും ഒരുക്കി തരുന്ന എന്റെ ഓഫീസിലെ സർ മാരും… ഇവരോടൊക്കെയും ഞാൻ കടപ്പെട്ടിരിക്കുന്നു..

നടി ചേതനക്ക് അകാലവിയോഗം; വീട്ടുകാർ അറിയാതെ ശസ്ത്രക്രിയ.. പക്ഷേ എല്ലാം കൈവിട്ടുപോയി

വയറിന്റെ വലിപ്പം ഓരോ ആഴ്ച കഴിയുമ്പോഴും കൂടി വരുമ്പോഴും കുഞ്ഞാവ യുടെ അനക്കം അറിഞ്ഞു തുടങ്ങിയപ്പോഴും പുറത്തെ ശബ്ദങ്ങൾക് അകത്തു നിന്ന് പ്രതികരണം കിട്ടുമ്പോഴും കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ ഞാൻ മനസു നിറഞ്ഞു ആഹ്ലാദിക്കുവാണ്…

ഉള്ളിലെ കാണാത്ത കുഞ്ഞിന്റെ തുടിപ്പ് എന്നെ മറ്റാരോ ആക്കി മാറ്റുന്ന പോലെ… ആണായാലും പെണ്ണായാലും ഒരു കുഴപ്പവുമില്ലാതെ ആരോഗ്യമുള്ള ഒരു കുഞ്ഞായിരിക്കണേ എന്ന് പടച്ചോനോട് എപ്പോഴും പ്രാർത്ഥിച്ചു ഓരോ ദിവസങ്ങൾ ഇങ്ങനെ എണ്ണി എണ്ണി കാത്തിരിക്കുമ്പോൾ ഉള്ള ഒരു അവസ്ഥ ഒന്നു വേറെ തന്നെ…

അച്ഛനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോടതിയിൽ കൊണ്ടുവന്നപ്പോ മറുപടി കേട്ട് തലയിൽ കൈവെച്ച് ഭർത്താവ്

ഉറക്കമില്ലാത്ത രാത്രികൾ തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പിക്കുമ്പോഴും ശരീരമാസകലം പല തരത്തിൽ ബുദ്ധി മുട്ട് അനുഭവപ്പെടുമ്പോഴും ഇന്ന് എന്റെ കണ്ണുകളിൽ ഒരു പ്രതീക്ഷയുടെ തിരിവെട്ടം ഉണ്ട്.. ഹൃദയത്തിന് ഒരു ഇളം തണുപ്പുണ്ട്… കൺ തടങ്ങളിൽ പ്രത്യക്ഷമായ ക്ഷീണം ഉണ്ടെങ്കിലും എന്റെ കവിളുകൾ ചുവന്നിട്ടുണ്ട്..

ഞാൻ എപ്പോഴത്തെക്കാലും സുന്ദരിയാണിപ്പോൾ… എന്റെ ഉദരത്തിൽ തുടിക്കുന്ന ജീവൻ നമ്മുടെ മുന്നോട്ട് ഉള്ള ജീവിതത്തിന്റെ പ്രതീക്ഷയാണ്.. ഓരോ നിമിഷവും കാത്തിരിക്കുന്നു കുഞ്ഞേ നിനക്കായി.. എല്ലാവരുടെയും പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുമെന്നു വിശ്വസിക്കുന്നു ഇങ്ങനെ ആയിരുന്നു ആ കുറിപ്പ്

നടി നിക്കി ഗൽറാണിയുടെ കല്യാണം! കോടികൾ പൊടിച്ച് ആഘോഷം; വരൻ ആരെന്ന് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി നിക്കി ഗൽറാണിയുടെ കല്യാണം! കോടികൾ പൊടിച്ച് ആഘോഷം; വരൻ ആരെന്ന് കണ്ടോ?
Next post കോഴിക്കോട് യുവതിക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ വീട്ടുകാർ