3 പ്രധാന അറിയിപ്പുകൾ, സ്കൂളുകൾ തുറക്കാൻ നിർദ്ദേശം റേഷൻ കാർഡുള്ളവർക്ക് ആഗസ്റ്റ് മാസത്തിൽ കിടിലൻ ആനുകുല്യങ്ങൾ

Read Time:6 Minute, 11 Second

3 പ്രധാന അറിയിപ്പുകൾ, സ്കൂളുകൾ തുറക്കാൻ നിർദ്ദേശം റേഷൻ കാർഡുള്ളവർക്ക് ആഗസ്റ്റ് മാസത്തിൽ കിടിലൻ ആനുകുല്യങ്ങൾ.

സ്കൂളുകൾ ഇനി തുറക്കാം എന്നും ആദ്യ പ്രൈമറി സ്കൂളുകൾ തുറക്കുന്നത് ഉചിതമെന്നും ആണ് ഐസിഎംആർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ആണ് താഴെ പറയുന്നത്. അതുപോലെതന്നെ റേഷൻ കാർഡ് ഉള്ളവർ പ്രത്യേകം ശ്രദ്ധിച്ചിരിക്കണം. ആഗസ്റ്റ് മാസത്തിൽ വമ്പൻ ആനുകൂല്യങ്ങളാണ് ലഭിക്കാൻ പോകുന്നത്.

ഡോക്റ്റർ ആണുപോലും ഡോക്ടർ, സ്ത്രീധനത്തോട് ആ ർത്തിമൂത്ത ഇവനും കുടുംബവും അ ഴി ക്കുള്ളിൽ

നാനൂറ്റി എട്ട് കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട മൂന്ന് അറിയിപ്പുകൾ എന്താണെന്ന് നോക്കാം. ഒന്നാമത്തെ വളരെ പ്രാധാന്യമുള്ള ഒരു അറിയിപ്പാണ്. എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട വളരെ പ്രാധാന്യമുള്ള അറിയിപ്പാണ്. സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ തെറ്റില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡയറക്ടർ കൂടി ആയിട്ടുള്ള ഡോക്ടർ ബൽറാം ഭാർഗവ ഇപ്പോൾ അറിയിച്ചിരിക്കുകയാണ്.

സ്കൂൾ തുറക്കുകയാണെങ്കിൽ ആദ്യഘട്ടത്തിൽ പ്രൈമറി സ്കൂളുകൾ തന്നെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്. കോവിഡിന്റെ പല തരംഗങ്ങൾ വന്നു പോയപ്പോഴും വിവിധ രാജ്യങ്ങളിൽ അവരുടെ സ്കൂളുകൾ അടച്ചിട്ടിരുന്നില്ല എന്ന് ഓർമിപ്പിച്ചു കൊണ്ടാണ് ഐസിഎംആർ ന്റെ ഈയൊരു നിർദ്ദേശം ഇപ്പോൾ വന്നിരിക്കുന്നത്.

ഇന്ത്യയിൽ സ്കൂളുകൾ തുറക്കാൻ ആലോചിച്ചിരുന്നു എങ്കിൽ ആദ്യഘട്ടത്തിൽ അത് പ്രൈമറി സ്കൂളുകൾ തന്നെയാവാം. എന്നാൽ സ്കൂളിൽ ഡ്രൈവർമാർ, അധ്യാപകർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ആയിരിക്കണം എന്നാണ് ഐസിഎംആർ ന്റെ പ്രധാനപ്പെട്ട നിർദ്ദേശം.

നടൻ അബുസലീം ഇക്ക ചെറിയ പുള്ളിയല്ല…

മുതിർന്നവരേക്കാൾ മെച്ചപ്പെട്ട രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികൾക്ക് കഴിയും എന്ന് അതുകൊണ്ടുതന്നെയാണ് ആദ്യഘട്ടത്തിൽ പ്രൈമറി ക്ലാസുകൾ തുറക്കാൻ ഐസിഎംആർ ഇപ്പോൾ നിർദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാന സർക്കാറുകൾ ആണെന്ന് അദ്ദേഹം അറിയിച്ചിരിക്കുകയാണ്.

ഇനി രണ്ടാമത്തെ പ്രധാനപ്പെട്ട അറിയിപ്പ്. സംസ്ഥാനത്ത് ആഗസ്റ്റ് മാസത്തിൽ പ്രധാനമന്ത്രി ഗെരീം കല്യാൺ അന്നായോജന പദ്ധതി പ്രകാരം നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ തന്നെ ആരംഭിക്കുമെന്ന് ഇപ്പോൾ അറിയിച്ചിരിക്കുകയാണ്.

വിതരണ ക്രമം ഇപ്പോൾ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കിങ് പൂർത്തിയാക്കി ജൂലൈ മാസം 26 മുതൽ റേഷൻ കടകളിൽ കിറ്റുകൾ എത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ തന്നെ വിതരണം ആരംഭിക്കുകയും ചെയ്യും. ആദ്യം ലഭിക്കുന്നത് മഞ്ഞക്കാർഡ് ഉള്ളവർക്കും പിന്നീട് പിങ്ക് കാർഡ് ഉടമകൾക്കും ലഭിക്കും.

രണ്ടാംഘട്ടത്തിൽ മുൻഗണനേതര സബ്സിഡി വിഭാഗത്തിൽപെട്ട നീല കാർഡ് ഉടമകൾക്കും പിന്നീട് വെള്ള കാർഡ് ഉടമകൾക്കും ആണ് ലഭിക്കുന്നത്. ഇപ്പോൾ വളരെ പ്രാധാന്യമുള്ള രണ്ടാമത്തെ അറിയിപ്പാണ് ഇത്.അപ്പോൾ മൂന്നാമത്തെ അറിയിപ്പ്. പ്രധാനമന്ത്രി കിസാൻ സമ്മാനിധി ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആളുകൾക്കും അറിയുക.

രാജ്യത്ത് മൊത്തത്തിൽ ഇപ്പോൾ 42.16 ലക്ഷം അയോഗ്യരായ കർഷകർ ഉണ്ട് എന്നാണ് ഇപ്പോൾ കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ 2990 കോടി രൂപ തിരിച്ചു പിടിക്കാൻ ഉണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി അറിയിച്ചിരിക്കുകയാണ്.

അപ്പോൾ കൂടുതൽ കർശനമായ പരിശോധനകൾ കൂടി വരുന്നതോടെ ഇനിയും കൂടുതൽ ആളുകൾ ഈ ഒരു പ്രധാനമന്ത്രി കിസാൻ സമ്മാനിധി എന്നൊരു പദ്ധതിയിൽ നിന്ന് പുറത്തേക്കു പോകുന്നതാണ്. ആധാർ കാർഡ്,പാൻ കാർഡ്, ആദായ നികുതി വിവരങ്ങൾ എന്നിവ ഒത്തു നോക്കിയാണ് അർഹർ ആയിട്ടുള്ള ആളുകളെ കണ്ടെത്തുന്നതാണ്.

ചലച്ചിത്ര താരം കെ ടി എസ് പടന്നയിൽ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ചലച്ചിത്ര താരം കെ ടി എസ് പടന്നയിൽ അന്തരിച്ചു
Next post സംഗതി ആലപ്പുഴയിൽ, സംഭവം അറിഞ്ഞ് മൂക്കത്ത് വിരൽ വച്ച് നാട്ടുകാരും ബന്ധുക്കളും, നാ,ണക്കേട്