ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്, 6 കോടി ലോട്ടറി അടിച്ചയാൾക്ക് പുരയിടത്തിൽ നിന്ന് നിധിയും

Read Time:3 Minute, 10 Second

ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്, 6 കോടി ലോട്ടറി അടിച്ചയാൾക്ക് പുരയിടത്തിൽ നിന്ന് നിധിയും

കിളിമാനൂർ കീഴ്പേരൂരിലെ രത്‌നാകരൻ പിള്ളയുടെ പുരയിടത്തിൽ നിന്നുമാണ് നിധികുംഭം കിട്ടിയത്. മുൻ വാർഡ് മെമ്പർ കൂടിയായ രത്‌നാകരൻ പിള്ളയുടെ പടിഞ്ഞാറ്റിൻക്കര ക്ഷേത്രത്തിനു സമീപത്തുള്ള പുരയിടത്തിൽ നിന്നുമാണ് ഒരു കുടത്തിൽ രാജഭരണകാലത്തുള്ള ശംഖുചക്രങ്ങൾ കണ്ടെടുത്തത്.

ചെറുപ്രായത്തിലെ വിവാഹം വരുത്തി വച്ച വിന, നാടിനെ തന്നെ നടുക്കിയ സംഭവം

ഈ വാർത്ത കുറച്ചു പഴയതാണെങ്കിലും, ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്. പുരയിടം കിളക്കുന്നതിനിടയിൽ നിധികുംഭം ശ്രദ്ധയിൽ പെടുക ആയിരുന്നു. ശ്രീചിത്തിര തിരുന്നാൾ ബലവർമയുടെ കാലത്തെ ചക്രങ്ങൾ ആണെന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്.

ഇരുപതു കിലോ തൂക്കമുള്ള 2600 നാണയങ്ങളാണ് കണ്ടെടുത്തത്. ആ കാലത്തെ മൂല്യം അനുസരിച്ചു ആയിരം ഏക്കർ ഭൂമി വാങ്ങുവാൻ കഴിയുമെന്നാണ് പുരാവസ്തു അധികൃതർ പറയുന്നത്.

മുൻ പഞ്ചായത്തു മെമ്പർ കൂടിയായ രത്‌നാകരൻ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. രണ്ടു വർഷം മുമ്പുണ്ടായ കൊടും വരൾച്ചയിൽ സ്വന്തമായി കുളം കുഴിച്ചു നാട്ടുകാർക്ക് വെള്ളം കൊടുത്ത ആളാണ് രത്നാകരൻ പിള്ള.

അതേസമയം ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്ന രത്നാകരന് കഴിഞ്ഞ വർഷത്തെ കിസ്തുമസ് ബമ്പർ സമ്മാനം തേടിയെത്തുകയും ചെയ്തിരുന്നു. ആറുകോടി ആയിരുന്നു സമ്മാന തുക. ഈ ലോട്ടറി തനിക്കു ദൈവം തന്ന സമ്മാനം ആണെന്നാണ് രത്‌നാകരൻ പിള്ള പറയുന്നത്.

ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കളക്ടർ സുഹാസ്; എറണാകുളം കളക്ട്രേറ്റിന്റെ പടിയിറങ്ങുന്നു. വികാര നിർഭരമായ കുറിപ്പ് വായിക്കം

നികുതി ഒടുക്കിയതിനു ശേഷം കിട്ടിയ ഏകദേശം നാലു കോടിയിൽ , ഏതാണ്ട് പകുതിയോളം തുക രത്‌നാകരൻ നാട്ടുകാർക്ക് വേണ്ടിയാണു വിനിയോഗിച്ചത്.

പാവപ്പെട്ടവരെ സഹായിക്കുവാൻ എപ്പോഴും സന്നദ്ധനായ രത്നാകരൻ പിള്ളക്ക് ലഭിച്ച മറ്റൊരു സമ്മാനമാണ് ഈ നിധികുംഭം എന്നാണ് നാട്ടുകാർ പറയുന്നത്.

അനുജക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും

Leave a Reply

Your email address will not be published. Required fields are marked *

Previous post ചെറുപ്രായത്തിലെ വിവാഹം വരുത്തി വച്ച വിന, നാടിനെ തന്നെ നടുക്കിയ സംഭവം
Next post ചികിത്സിക്കാൻ പണമില്ലാതെ സഹായമഭ്യർത്ഥിച്ച് നടി വീഡിയോ ലൈവിൽ