ചികിത്സിക്കാൻ പണമില്ലാതെ സഹായമഭ്യർത്ഥിച്ച് നടി വീഡിയോ ലൈവിൽ

Read Time:3 Minute, 27 Second

ചികിത്സിക്കാൻ പണമില്ലാതെ സഹായമഭ്യർത്ഥിച്ച് നടി വീഡിയോ ലൈവിൽ

കോ വി ഡ് പ്രതിസന്ധി സിനിമ വ്യവസായത്തെ വളരെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. സിനിമയിൽ ദിവസ വേതന തൊഴിലാളികളും, ചെറിയ വേഷങ്ങൾ ചെയ്യുന്ന അഭിനേതാക്കളും കടുത്ത സാമ്പത്തിക പ്രശ്നങ്ങളിലൂടെ ആണ്‌ കടന്നു പോകുന്നത്.

ചെറുപ്രായത്തിലെ വിവാഹം വരുത്തി വച്ച വിന, നാടിനെ തന്നെ നടുക്കിയ സംഭവം

നാംകരൺ, ക്രൈംപെട്രോൾ തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടി അനായാ സോണി കടുത്ത വൃക്ക രോഗം ബാധിച്ചു ചികിത്സയിലാണ്. കോ വി ഡ് വന്നതോടെ ഡയാലിസിസിനും ചികിത്സക്കും പണം കണ്ടെത്തുവാൻ നിവർത്തി ഇല്ലാതെ ആയി.

2015 ൽ ഇരു വൃക്കകളും തകരാറിൽ ആയതോടെ, അനായാക്കു പിതാവ് വൃക്ക ദാനം ചെയ്തിരുന്നു. എന്നാൽ ആറുവർഷം പിന്നിട്ടതോടെ ദാനം ലഭിച്ച ഏക വൃക്കയും തകരാറിൽ ആകുക ആയിരുന്നു.

നടിയുടെ അമ്മയും സഹോദരനും വീടിനോടു ചേർന്ന് ഒരു തുണി കമ്പനി നടത്തിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുൻപ് വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ കമ്പനിക്കും വലിയ കേടുപാടുകൾ സംഭവിച്ചു. ഇതോടെ സാമ്പത്തിക പ്രശ്നനങ്ങൾ രൂക്ഷമായി.

അനുജക്ക് സംഭവിച്ചത് കണ്ടോ? നടുക്കം മാറാതെ നാട്ടുകാരും ബന്ധുക്കളും

ഇപ്പോൾ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നടി അനായാ സോണി. അടിയന്തിരമായി വൃക്ക മാറ്റിവെച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടും എന്ന അവസ്ഥ.

ഇതോടെ വീഡിയോ ലൈവിൽ എത്തി നടി ചികിത്സ സഹായം ആവശ്യപ്പെട്ടു. ഒരുപാടു പേര് എന്റെ ആരോഗ്യ വിവരങ്ങളെ കുറിച്ച് അന്വേഷിച്ചു സന്ദേശം അയക്കുന്നുണ്ട്. ഇതാണ് തന്റെ അവസ്ഥ എന്ന് ചൂണ്ടി കാണിച്ചുകൊണ്ട് അനായാ കഴിഞ്ഞ ദിവസം ലൈവിൽ എത്തിയത്.

തരാം പറയുന്നത്. ഞാൻ 2015 മുതൽ ഒരു വൃക്കയിലാണ് ജീവിക്കുന്നത്. എന്റെ രണ്ടു വൃക്കകളും ആറ്‌ വർഷം മുൻപ് തന്നെ പ്രവർത്തന രഹിതമായിരുന്നു. അതിനുശേഷം അച്ഛൻ എനിക്ക് വൃക്ക ദാനം ചെയ്തു. എന്നാൽ അധികം വൈകാതെ ആ വൃക്കയും തകരാറിലായി. എപ്പോൾ എനിക്ക് വൃക്ക മാറ്റിവെക്കേണ്ടതുണ്ട്. അതിനു സാമ്പത്തികമായി സഹായം ആവശ്യം ഉണ്ടെന്നാണ് നടി പറഞ്ഞത്.

സാമ്പത്തിക സഹായത്തിനു പുറമെ വൃക്ക ദാതാവിനെയും അന്വേഷിക്കുന്നുണ്ട്.

ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്, 6 കോടി ലോട്ടറി അടിച്ചയാൾക്ക് പുരയിടത്തിൽ നിന്ന് നിധിയും

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭാഗ്യം എന്ന് പറഞ്ഞാൽ ഇതാണ്, 6 കോടി ലോട്ടറി അടിച്ചയാൾക്ക് പുരയിടത്തിൽ നിന്ന് നിധിയും
Next post പേളിയുടെ കുടുംബത്തിൽ നിന്നും വിയോഗ വാർത്ത.. കണ്ണീരോടെ ആരാധകരും.. താങ്ങാനാകാതെ കുടുംബവും