ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ… 2 സന്തോഷ ജീവിതങ്ങൾ

Read Time:3 Minute, 55 Second

ഇരട്ട സഹോദരിമാർക്ക് വരന്മാരായി ഇരട്ട സഹോദരന്മാർ… 2 സന്തോഷ ജീവിതങ്ങൾ

ട്വിൻസ് … ഇരട്ടക്കുട്ടികൾ…. എന്ന് പറയുമ്പോൾ തന്നെ വല്ലാത്തൊരു ബോണ്ടാണ്. അവർ തമ്മിൽ ഉണ്ടാകും. കാരണം നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആണ് അവർ അമ്മയുടെ വയറ്റിൽ നിന്ന് വന്നത്. അത്തരത്തിൽ ഒരു ട്വിൻസ് ന്റെ കഥയാണ് ഇന്നുള്ളത്.

അച്ഛൻ പോയി.. പൊ ട്ടിക്കരഞ്ഞ് ഗായിക സിതാര കൃഷ്ണകുമാർ

രണ്ടു പെൺകുട്ടികൾ ആണ് നിങ്ങൾക്ക് ട്വിൻസ് ആയി ഉള്ളത് എങ്കിൽ അവർ രണ്ടു വീട്ടിലേക്ക് പോകുമ്പോൾ ഉള്ള വിഷമം അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ ആയിരിക്കും…. അത്രയും നാൾ ഇരട്ട കുട്ടികളെ പോലെ ജീവിച്ച് ഒരേ ഉടുപ്പുകളിട്ട് ഒരെ സാധനങ്ങൾ ഉപയോഗിച്ച ശേഷം 2 വീട്ടിലേക്ക് മാറുമ്പോൾ വല്ലാത്ത മിസ്സിങ് ആയിരിക്കും.

അത്തരത്തിൽ ഒരു കഥയല്ല ഇന്നുള്ളത് സിനിമയിലൊക്കെ കാണുന്നതുപോലെ രണ്ടു ട്വിൻസ് പിള്ളേരെയും കെട്ടിച്ചു വിടുന്നത് ഒരു വീട്ടിലേക്കാണ്….. അവർക്കിനി പിരിയ്യേണ്ട ആവശ്യമില്ല…. ഒരു സന്തോഷവാർത്ത തന്നെയാണ് ഇത്.

കുറുപ്പിനെ പിൻതള്ളി പ്രണവിൻ്റെ ഹൃദയം പുതു ചരിത്രമെഴുതി

തലവടി ഇടയനാട്ടു വീട്ടിൽ ടി. എൻ പവിത്രന്റെയും സുമംഗല ദേവിയുടെയും ഇരട്ട പെൺമക്കളായ പവിത്രയുo സുചിത്രയുമാണ് ഒരേ ദിവസം ഒരേ വേദിയിൽ വിവാഹിതരായത്. പത്തനംതിട്ട പെരുങ്കര ചക്കാലത്ത് പേരക്കത്ത് വീട്ടിൽ മണിക്കുട്ടൻ രത്ന ദമ്പതികളുടെയും രണ്ട് ആൺകുട്ടികൾ തന്നെയാണ് ഇവരെ വിവാഹം കഴിച്ചിരിക്കുന്നത്. അനുവും വിനുവും….ആണ് ഈ ചെറുപ്പക്കാർ.

ഇരുവരും വരണമാല്യം ചാർത്തി ഇരിക്കുന്നു. ഇന്നായിരുന്നു ഈ അസുലഭ നിമിഷം സംഭവിച്ചത്. ഞായറാഴ്ച 12 :15ന് തലവടി മഹാഗണപതി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. കുട്ടിക്കാലം മുതൽ ഒരുമിച്ച് ഉറങ്ങുകയും ഒരുമിച്ച് ഉണ്ടും കഴിഞ്ഞുo പവിത്രയും സൂചിത്രയും വിവാഹശേഷവും ഒരേ വീട്ടിൽ എത്തുന്ന സന്തോഷത്തിൽ തന്നെയാണ്..

പെണ്ണും ചെക്കനും സ്‌കൂട്ടറിലെത്തി കല്യാണം കഴിച്ച കഥ

കോ വിഡ് പ്രോ ട്ടോക്കോൾ പാലിച്ച് ചടങ്ങുകൾ നടന്നെങ്കിലും വരണമാല്യത്തിൽ ഇരുവരെയും കാണാൻ നിരവധിയാളുകളാണ് എത്തിയത്. ഇതിനോടകം തന്നെ സന്തോഷ വാർത്തയായി ഈ വാർത്ത പടർന്നുപിടിക്കുകയാണ്. പെൺമക്കളെ ഒരു വീട്ടിലേക്ക് കെട്ടിച്ച് കൈപിടിച്ച് ഏൽപ്പിക്കുന്ന സന്തോഷത്തിലാണ് മാതാപിതാക്കൾ.

ഇതിലും വലിയ ഭാഗ്യം എന്തു വേണം എന്നാണ് ഈ മാതാപിതാക്കൾ പോലും ചോദിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോസും ഇടംപിടിക്കുന്നു. ആശംസകൾ അറിയിച്ച് കോരുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ

ഒരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരുത്സാഹം കാണിച്ച് കെട്ടിയോനും… ഒടുവിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു കുട്ടി കൂടി വേണമെന്ന് ഭാര്യ; നിരുത്സാഹം കാണിച്ച് കെട്ടിയോനും… ഒടുവിൽ
Next post വാർദ്ധക്യത്തിൽ രാധാമണിയമ്മയ്ക്ക് കൈത്താങ്ങായി നടൻ സുരേഷ് ഗോപി