ദൈവമേ.. ഈ പാവത്തിന്റെ കാശ് മുഴുവൻ കീറി കളയേണ്ടി വരുമോ

Read Time:7 Minute, 39 Second

ദൈവമേ.. ഈ പാവത്തിന്റെ കാശ് മുഴുവൻ കീറി കളയേണ്ടി വരുമോ

ആർക്കും ശല്യമാകാതെ ആർക്കും ഒരു ഉപദ്രവും ഉണ്ടാക്കാതെ ഭിക്ഷയാചിച്ചു ജീവിച്ചുവരുന്ന മനുഷ്യനാണ് ഇത്. ചിന്ന കണ്ണ്. അതാണ് പേര്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ പാവയ്ക്കൽ എന്ന ഗ്രാമമാണ് ചിന്നകണ്ണിന്റെ നാട്. വർഷങ്ങളോളമായി ഭിക്ഷ തേടി ആണ് ജീവിച്ചു വന്നിരുന്നത്.

പാക്കിസ്ഥാന്റെ വിജയം ആഘോഷിക്കുന്ന ജനങ്ങൾ – വീഡിയോ കാണാം

ആരോരും കൂട്ടിനില്ല. അന്നന്നു കിട്ടുന്ന നാണയത്തുട്ടുകൾ കൊണ്ട് ഭക്ഷണം വാങ്ങി കഴിക്കൂo. എതെങ്കിലും കടത്തിണ്ണയിൽ കിടന്നുറങ്ങും. അങ്ങനെയായിരുന്നു ചിന്നകണ്ണിന്റെ ജീവിതം. കയ്യിൽ എന്തെങ്കിലും ബാക്കി കിട്ടിയാൽ അത് സൂക്ഷിച്ചുവെക്കും. എന്നെങ്കിലും സുഖമില്ലാതെ ആയാലോ കിടപ്പിലായി പോയാലോ ഒരു മരുന്ന് വാങ്ങാൻ.

അല്ലെങ്കിൽ ഒന്നും കിട്ടാതെ ഇരിക്കുന്ന കാലത്ത് ഭക്ഷണം കഴിക്കാൻ കോ വിഡ് വന്നപ്പോൾ അങ്ങനെ ശേഖരിച്ചുവച്ച നാണയത്തുട്ടുകൾ ആയിരുന്നു ചിന്ന കണ്ണിന്റെ വയറുനിറച്ച്. എന്നാൽ വർഷങ്ങൾ കഴിഞ്ഞു പോയെങ്കിലും ഭരണം മാറിയതും പുതിയ നിയമങ്ങൾ വന്നതും ഒന്നും ചിന്ന കണ്ണ് അറിഞ്ഞതേയില്ല.

ദിലീപ് ചിത്രത്തിൽ ചിത്രീകരണത്തിനിടെ നടന് വി യോ ഗം, ചിത്രീകരണം നിർത്തിവച്ചു

അതായത് രാജ്യത്ത് ഉണ്ടായ നോട്ട് നിരോധനം പാവം അറിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം കയ്യിൽ ഉണ്ടായ നോട്ടുകൾ മാറുവാൻ ഒരു കടയിൽ വന്നപ്പോഴാണ് ഞെട്ടിക്കുന്ന ആ വാർത്ത കടയുടമ പറഞ്ഞത്. ചിന്ന കണ്ണിന്റെ കയ്യിലിരിക്കുന്ന നോട്ടുകൾക്ക് ഒരു കടലാസ് കഷണതിന്റെ വിലപോലുമില്ല.

ആ പാവം അപ്പോൾ തന്നെ തളർന്നുവീണു. നെഞ്ചു തളർക്കുന്ന വാർത്തകേട്ട് തലയിൽ കൈവെച്ച് ഇനി എന്ത് ചെയ്യും എന്ന് ചോദിച്ചു. ചിന്ന കണ്ണിന്റെ കയ്യിലെ ഭാണ്ടകെട്ട് അഴിച്ചു കടക്കാരൻ മുഴുവൻ പണം എണ്ണി തിട്ടപ്പെടുത്തി. കുറച്ച് കീറത്തുണികൾ മാറ്റിവച്ചാൽ പഴയ 500ന്റെയും 1000ന്റെയും നോട്ടുകൾ ഒക്കെയായി അറുപത്തി അയ്യായിരം രൂപയുടെ സമ്പാദ്യം ഉണ്ടായിരുന്നു.

ദിലീപ് ചിത്രത്തിൽ ചിത്രീകരണത്തിനിടെ നടന് വി യോ ഗം, ചിത്രീകരണം നിർത്തിവച്ചു

കാഴ്ചശക്തി കൂടി ഇല്ലാത്ത ചിന്നക്കണ്ണ് അറിഞ്ഞില്ല. തന്റെ കയ്യിലെ നോട്ടുകൾക്ക് വില ഇല്ലാതായത് 70 വയസ്സ് പ്രായമുള്ള ഈ വൃദ്ധൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയായിരുന്നു. പിന്നീട് ആ കടയുടമയുടെ സഹായത്തോടെ കൃഷ്ണഗിരി കളക്ടറേറ്റിൽ എത്തി. പഴയ നോട്ട് മാറ്റിയെടുക്കുവാൻ സഹായം അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ.

51ആം വയസ്സ് മുതൽ ചിന്നകണ്ണ് വൈകല്യംമൂലം കഷ്ടപ്പെടുന്നത്. ഗ്രാമത്തിലെ കുടിലിൽ ഒറ്റയ്ക്ക് താമസിക്കുന്ന ചിന്നകണ്ണ് ഭിക്ഷാടന ത്തിലൂടെയാണ് ഉപജീവനം നടത്തിയിരുന്നത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചിന്ന കണ്ണിനോട് ആരാഞ്ഞപ്പോൾ നാലു വർഷം മുൻപ് തനിക്ക് ചില അസുഖങ്ങൾ ബാധിച്ചിരുന്നു എന്നാണ് പറഞ്ഞത്

അതിന്റെ പരിണിതഫലമായി ഓർമ്മക്കുറവ് ഉണ്ടായി എന്നും തന്റെ ജീവിതകാല സമ്പാദ്യമായ അറുപത്തി അയ്യായിരം രൂപ എവിടെയാണ് സൂക്ഷിച്ചിരുന്നത് ഞാൻ മറന്നുപോയി എന്ന് ആയിരുന്നു ചിന്ന കണ്ണിന്റെ നിഷ്കളങ്കമായ മറുപടി. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് സൂക്ഷിച്ചു വച്ചിരുന്ന പണം കണ്ടെത്താൻ തനിക്ക് സാധിച്ചതെന്നും ചിന്ന കണ്ണ് പറഞ്ഞു.

KSRTCയെ പ രിഹസിച്ച ജയദീപിന് കിട്ടിയ മു ട്ടൻപ ണി കണ്ടോ? അ ഹ ങ്കാരം കുറച്ചൊന്നും ആയിരുന്നില്ല

അങ്ങനെയാണ് 2016- ൽ രാജ്യത്തെ നോട്ട് നിരോധനം മൂലം ഉണ്ടായ സംഭവങ്ങൾ ഒന്നും അറിയാതെ ചിന്ന കണ്ണ് ക്കടയിൽ നോട്ട് ചില്ലറ മാറാൻ എത്തിയത്. തന്റെ കൈവശമുള്ള ആ പഴയ 500, 1000 നോട്ടുകൾക്ക് ഇപ്പോൾ വില ഇല്ലെന്ന് ചിന്നക്കണ്ണ് തിരിച്ചറിഞ്ഞത് അങ്ങനെയായിരുന്നു. വർഷങ്ങളായുള്ള സമ്പാദ്യം കടക്കാരനെ കൊണ്ട് പരിശോധിച്ചപ്പോൾ കയ്യിലെ അറുപത്തയ്യായിരം നോട്ടുകൾ നിരോധിച്ചവ ആണെന്ന് മനസ്സിലായി

ചിലവാക്കാൻ ബാക്കി 300 രൂപ മാത്രമാണ് കയ്യിൽ ഉണ്ടായത്. വർഷങ്ങൾകൊണ്ട് സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് വിലയില്ല എന്ന് അറിഞ്ഞു ചിന്നക്കണ്ണ് ആകെ സങ്കടത്തിലായി. വിഷമം കണ്ട കടക്കാരൻ ആണ് ചിന്നകണ്ണിനെയും കൂട്ടി കളക്ടറേറ്റിലേക്ക് എത്തിയത്. നോട്ടുകൾ മാറ്റി പുതിയവ നൽകണമെന്ന് അഭ്യർത്ഥിച്ചു ചിന്നക്കണ്ണ് കളക്ടർക്ക് നിവേദനം നൽകി.

KSRTCയെ പ രിഹസിച്ച ജയദീപിന് കിട്ടിയ മു ട്ടൻപ ണി കണ്ടോ? അ ഹ ങ്കാരം കുറച്ചൊന്നും ആയിരുന്നില്ല

റിസർവ് ബാങ്കിലേക്ക് അയക്കുന്ന നിവേദനം കളക്ടറേറ്റിൽ നിന്ന് ജില്ലാ ലീഡ് ബാങ്കിലേക്ക് കൈമാറി. എന്നാൽ പഴയനോട്ടുകൾ മാറ്റിയാൽ ഉള്ള ആർബിഐയുടെ കാലാവധി 2017 മാർച്ച് 30ന് അവസാനിച്ചതിനാൽ ഈ നോട്ടുകൾ മാറ്റിയെടുക്കുന്ന കാര്യം സംശയമാണ്. വിശ്വത്ത് റിസർവ് ബാങ്കിനെ സമീപിക്കുമെന്നും മറുപടി ലഭിച്ച ശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ പറഞ്ഞു.

അതേസമയം ചിന്ന കണ്ണിന് അടുത്ത മാസം മുതൽ വാർദ്ധക്യ പെൻഷൻ നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്. ചിന്നകണ്ണിനെ പുന രധിവാസ കേന്ദ്രത്തിലേക്ക് മാറ്റും എന്ന് അധികൃതർ അറിയിച്ചു.

കൊല്ലത്ത് പി ഞ്ചുകു ഞ്ഞിനെ മുക്കിക്കൊന്ന അമ്മ, 7 മാസങ്ങള്‍ക്കിപ്പുറം ആ അമ്മ ക ണ്ണീരോ ടെ പറയുന്നത് കേട്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post കൊല്ലത്ത് പി ഞ്ചുകു ഞ്ഞിനെ മുക്കിക്കൊന്ന അമ്മ, 7 മാസങ്ങള്‍ക്കിപ്പുറം ആ അമ്മ ക ണ്ണീരോ ടെ പറയുന്നത് കേട്ടോ?
Next post ആറുപെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ